കഴിഞ്ഞ ദിവസം നാട്ടിലുള്ള എന്‍റെ അമ്മയെ വിളിച്ചപ്പോള്‍ , അമ്മ പെട്ടെന്ന്, ഇത്തിരി സങ്കടത്തി ലായി........''എന്നാ വര്ണ് ? എനിക്ക് ങ്ങളെ കാണാഞ്ഞിട്ട് വയ്യ ''. ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു , അടുത്ത് തന്നെ വരാം എന്ന് ഉറപ്പു കൊടുത്തു .ഏകദേശം ഒന്നര വര്‍ഷമായി ഞാന്‍ അമ്മയെ , വീ ട്ടുകാരെ ,നാടിനെ ഒക്കെ വിട്ടു പോന്നിട്ട് .അടുത്ത് തന്നെ നാട്ടിലെത്തുമെന്ന് വിശ്വസിക്കുന്നു.ഇവി ടെ കെട്ട്യോനും കുട്ടിയുമൊത്താണ് താമസം . അതൊന്നും അമ്മയ്ക്ക് തണുപ്പേകില്ല. .......... ഇടയ്ക്കെല്ലാം കണ്‍നിറയെ കാണണം .അതാണ് അമ്മയുടെ പക്ഷം .
ഞാനും ആ പക്ഷത്താണ്.......എനിക്കും ഇടയ്ക്കെല്ലാം അമ്മയെ കാണണമെന്ന് തോന്നാറുമുണ്ട്
''എന്ന് വരും? '' എന്ന ചോദ്യത്തിനു ഉറപ്പുള്ള ഒരു തിയ്യതി കൊടുക്കാന്‍ എനിക്കായില്ല . ആ ചോദ്യത്തില്‍ പിടിച്ചു കുറച്ചു നേരമിരുന്നപ്പോള്‍, ചോദ്യചിന്ഹത്തിന്റെ ഒരറ്റത്ത് ചിബോക്കിലെ
അമ്മമാര്‍ വന്നു നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി.........മറ്റേ അറ്റത്ത് എവിടെയെന്നോ , വരുമെന്നോ അറിയാത്ത ഇരുനൂറില്‍പ്പരം പെണ്‍കുട്ടികളും .........
ചിബോക്കുകാര്‍ കൃഷിക്കാരാണ് , പക്ഷെ ഇപ്പോള്‍ അവരെ അലട്ടുന്നത് വിശപ്പാണ് . ഉള്ള് കത്തി ക്കുന്ന വിശപ്പ് . എന്നാലിപ്പോള്‍ അവര്‍ക്കൊന്നും കൃഷിപ്പണിക്കായി പാടത്തിറങ്ങാന്‍ വയ്യെന്ന്, കുടിലിലെ തങ്ങളുടെ കതിരെല്ലാം കൊത്തി ക്കൊണ്ടു പോയ സങ്കടത്തില്‍ ഒരു ഗ്രാമത്തിലെ അനവധി വീടുകളില്‍ , വീട്ടുകാര്‍ വാതിലടച്ചിരുന്നു തേങ്ങിക്കരയുന്നു........വാതില്‍ തുറന്നു പുറത്തേ ക്കു നോക്കിയാല്‍, പുറത്തു മുഴുവന്‍ അവരുടെ പെണ്മക്കളുടെയും കൂട്ടുകാരികളുടെയും മുഖങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്നതായി തോന്നും.ആരോട് ചോദിച്ചാല്‍ അവരെവിടെ എന്നെങ്കിലും അറിയും,
എന്നറിയാത്തതിനാല്‍ വെളിച്ചത്തിന് നേരെ വാതിലടക്കും......ഇരുട്ടാണ് ചിലപ്പോഴെങ്കിലും നല്ലതെന്നും തോന്നും.
ആ അമ്മമാര്‍ക്കിപ്പോള്‍ മറ്റൊരു കണ്ണിലേക്കും നോക്കാന്‍ വയ്യ...........നോക്കിയാല്‍ ആ കണ്ണുക ളില്‍ നിന്ന് പുറത്തേയ്ക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്ന കുറെ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ അവര്‍ക്ക്
നേരെ കൈ ഉയര്‍ത്തുന്നതായി അവര്‍ക്ക് തോന്നും.........ഇനി കാണാന്‍ വയ്യെന്ന് അവര്‍ , സ്വയം കണ്ണുകള്‍ ഇറുക്കിയടക്കും.
എന്നാലും, എല്ലാ പുലര്‍ച്ചകളിലും അവര്‍ പ്രതീക്ഷയാല്‍ പായ വിട്ടെണീക്കാറുണ്ട് .......''ഇന്ന് സന്ധ്യക്ക് മുന്‍പെങ്കിലും........'' എന്ന് പ്രാര്‍ത്ഥിക്കാറുമുണ്ട് .
അതിനിടയില്‍ ഹൃദയം നുറുങ്ങി ചിലര്‍ മണ്ണിലേക്ക് തിരിച്ചു പോകുന്നുമുണ്ട് .
ജീവനോടെയില്ലെങ്കില്‍ അവരുടെ മൃതദേഹങ്ങളെങ്കിലും ഞങ്ങള്‍ക്കൊന്നു കാട്ടിത്തരൂ ....... അതുമായി ഞങ്ങളൊന്നു പൊരുത്തപ്പെടട്ടെ എന്ന് നിലവിളിക്കുന്ന രക്ഷിതാക്കളുമുണ്ട്.
പരീക്ഷയെഴുതാനിരുന്ന മക്കളെ സംരക്ഷിക്കാത്ത ഭരണകൂടത്തിനു എന്ത് ഉത്തരവാദിത്വമുണ്ടെ ന്നു ചിലര്‍ രോഷം കൊള്ളുന്നു........ഒന്നും രണ്ടുമല്ല ,ഇരുനൂറില്‍പ്പരം പെണ്‍കുട്ടികളെയാണ് തോക്ക് കാട്ടി ,പിടിച്ചു കൊണ്ട് പോയത് .
പിന്നീടുണ്ടായതെല്ലാം അവരെ സംബന്ധിച്ച് കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു........
വില്‍ക്കുമെന്ന് , ആരെല്ലാമോ കണ്ടെന്നു , മതം മാറ്റിയെന്നു, അങ്ങനെ അനവധി വാര്‍ത്തകള്‍......
അവരെ വിഴുങ്ങുന്ന യാഥാര്‍ഥ്യം മറ്റ് പലതുമായിരുന്നു..........
അത്, അവരുടെ മക്കളുടെ കാല്പെരുമാറ്റത്തിനായി വീടും നാടുമെല്ലാം അതിരറ്റു മോഹിക്കുന്നു ണ്ട് എന്നതാണ് ........
രക്ഷിതാക്കള്‍, ആ പെണ്‍കുട്ടികളുടെ ഒച്ചയനക്കത്തിനായി മാത്രം ചെവി കൂര്‍പ്പിച്ചിരിക്കുന്നുണ്ട്
എന്നതാണ്..........
ഇളയവര്‍ , നിഴല്‍ വീഴുന്ന വഴിയിലേയ്ക്കു നോക്കി നോക്കി ,നനഞ്ഞ കണ്ണുമായി പതിയെ വീടണയുന്നു എന്നതാണ് .........
എങ്ങനെയോ രക്ഷപ്പെട്ട കൂട്ടുകാരികള്‍, അവരെ ഒന്ന് കണ്‍ നിറയെ കണ്ടാല്‍ മതിയെന്ന് പറഞ്ഞു ഉറക്കമിളച്ചു കാത്തിരുപ്പുണ്ട് എന്നതാണ്.........
ഒന്നമര്‍ത്തിപ്പിടിക്കാന്‍ ആ അമ്മമാരുടെ കൈകളിപ്പോഴും തരിച്ചു കിടപ്പുണ്ട് എന്നതാണ്........
ഒറ്റ രാത്രിയിലെ കാറ്റിനാല്‍ കൊമ്പടര്‍ന്നു വീണു, കണ്ണീര്‍ പൊഴിക്കുന്ന ആ മരം, ഒരമ്മയെ പേറ്റു
നോവിന്റെ നിറവുകളിലേയ്ക്ക് കൊണ്ട് പോകുന്നുണ്ട് എന്നതാണ് ......
അടരാത്ത മറ്റൊരു ചില്ലമേല്‍ ഊഞ്ഞാല് കെട്ടി തന്‍റെ നേരെ കുതിച്ചു കൊണ്ടേയിരിക്കുന്ന ഒരു പെണ്‍ കുഞ്ഞിനെ എല്ലാ രാത്രികളിലും കിനാവ് കാണാറുണ്ട് എന്നതാണ് ......
എല്ലാവരുമൊരുമിച്ചു തെരുവിലിറങ്ങി സമരം ചെയ്യാറുണ്ട് എന്നതാണ്.........
ലോകം കേള്‍ക്കുമാറു , കാടു കിടുങ്ങുമാറ് കരയാറുണ്ട് എന്നതാണ്.........
ഒന്നുമില്ലാത്ത , ഒരു പകല്‍ കൂടി കെട്ടടങ്ങുകയാണ് എന്ന് ബോധ്യമായാല്‍ ,പാടത്തെയ്ക്കിറങ്ങി
ഇരുട്ട് വീഴുന്നതറിയാതെ , അപ്പോഴും പുല്ല് ചവച്ചു കൊണ്ടിരിക്കുന്ന പശുവിനെ തലോടി നേരം പോകുന്നതറിയാതെ നില്‍ക്കാറുണ്ട് എന്നതാണ്........
മുട്ടിയുരുമ്മാന്‍ വന്ന പൈക്കിടാവ് , അവരില്‍ ഓര്‍മ്മകള്‍ പെയ്യിക്കുമ്പോള്‍ '' നാളെയുമുണ്ടല്ലോ,
വേറെയുമുണ്ടല്ലോ '' എന്ന തിരിച്ചറിവിലേയ്ക്ക് അവര്‍ കരുത്തോടെ , കനത്ത കാല്‍ വെപ്പുക ളാല്‍, തിരിച്ചു നടന്നു കയറാറുണ്ട് എന്നതുമാണ്............................
.......................................................................................................................................................................................................
............................................................... ഞാന്‍ വേഗം അമ്മയോട് വിളിച്ചു പറയാന്‍ ഉറപ്പുള്ള ഒരു തീയതിക്കായി കലണ്ടറില്‍ പരതാന്‍ തുടങ്ങി.

അമ്മ മനസിന്റെ ആകുലതകള്‍
മറുപടിഇല്ലാതാക്കൂകഥയുടെ ,, അവസാനം കുറെ പ്രസ്താവനയുടെ രൂപത്തിലേക്ക് പോയോ എന്നൊരു സംശയം . ആശംസകള്‍.
മറുപടിഇല്ലാതാക്കൂNannayi ella ammamarudeyum thengalukal
മറുപടിഇല്ലാതാക്കൂപെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞിട്ട് ഈ നരാധമർക്ക് എന്തു നേടാനാണ് ?
മറുപടിഇല്ലാതാക്കൂമക്കളെ കുറിച്ച് ഒരു വിവരവുമില്ലാതെ കേഴുന്ന അമ്മമാരുടെ മനോവ്യഥയോളം തീവ്രതയുണ്ടാവില്ല മറ്റൊരു വേദനയ്ക്കും. നിഷ്ക്രിയരായിരിക്കുന്ന ഭരണകൂടത്തിനെതിരെയും പ്രതിഷേധമുയരേണ്ടിയിരിക്കുന്നു.
touching
മറുപടിഇല്ലാതാക്കൂസന്തോഷം .......സാക്ഷ, വിദ്ദിമാന്‍ , ചക്കര, ഫൈസല്‍ , സാജന്‍. നന്ദി, എല്ലാവര്‍ക്കും.
മറുപടിഇല്ലാതാക്കൂശക്തമായ എഴുത്ത്!
മറുപടിഇല്ലാതാക്കൂ