Google+ Followers

2014, ജൂൺ 1, ഞായറാഴ്‌ച

ഒരു കഥ, മൊഴിമാറ്റിയത് .......


കറുത്ത ചെമ്മരിയാട് -----ഇറ്റാലോ കാല്‍വിനോ .

              ഉള്ളവരെല്ലാം  കള്ളന്‍മാരായിരുന്ന ഒരു രാജ്യമുണ്ടായിരുന്നു.

രാത്രി,  അവിടെയുള്ളവരെല്ലാവരും കള്ളത്താക്കോലും മുനിഞ്ഞു കത്തുന്ന റാന്തല്‍ വിളക്കുമായി അയല്‍ക്കാരന്റെ വീട് തുരന്നു കൊള്ളയടിക്കാനിറങ്ങും.ഭാരിച്ച ചുമടുകളുമായി പുലര്‍ച്ചയ്ക്ക്, അവ രോരോരുത്തരുടെയും വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്ന  കാഴ്ചയിലേയ്ക്കു   അവരെല്ലാം   തിരിച്ച് കയറുകയും ചെയ്യും.

അങ്ങനെ എല്ലാവരുമൊത്തൊരുമിച്ചു സുഖമായി ജീവിച്ചു പോന്നു, ആരും നഷ്ടപ്പെടുത്താതെ,  ഓരോരുത്തരും മറ്റൊരാളില്‍ നിന്നും , ആ മറ്റൊരാള്‍ ഇനിയും വേറൊരാളില്‍ നിന്നും  മോഷ്ടിച്ച് , മോഷ്ടിച്ച്   ഒന്നാമനില്‍ നിന്നും  കട്ട ഒരവസാനക്കാരനില്‍ നിങ്ങളെത്തിച്ചേരും വരെ അതങ്ങനെ തുടര്‍ന്നു തുടര്‍ന്നു പോന്നു. വില്‍പ്പനക്കാരന്റെയും വാങ്ങുന്നവന്റെയും , ഇരു ഭാഗത്ത് നിന്നുമുള്ള  ചതി യില്‍ രാജ്യത്തെ കച്ചവടം അനിവാര്യമായും അകപ്പെട്ടു. സ്വന്തം ജനതയെ കട്ട് മുടിക്കുന്ന ഒരു കുറ്റ വാളി സംഘടനയായിരുന്നു , ഭരണകൂടം , ജനതയാകട്ടെ ഗവണ്മെന്റിനോട് കാപട്യം മാത്രം കാണി ച്ചു തങ്ങളുടെ താല്‍പര്യവും നിറവേറ്റി. ആരും പണക്കാരുമായിരുന്നില്ല , ആരും പാവപ്പെട്ടവരു  മായിരുന്നില്ല,  ജീവിതമങ്ങനെ  വളരെ മാധുര്യമുള്ളതായി കടന്നു പോയി.

ഒരു ദിവസം, എങ്ങനെയെന്നു നമ്മള്‍ക്കറിയില്ല , സത്യസന്ധനായ ഒരാള്‍ ആ സ്ഥലത്ത് വന്നു താമസിക്കാനിടയായി . രാത്രിയില്‍ , തന്‍റെ  ചാക്കും റാന്തലുമായി കൊള്ളയടിക്കാന്‍ പുറത്ത് പോകു ന്നതിനു പകരം അയാള്‍ പുക വലിച്ചും , നോവലുകള്‍ വായിച്ചും വീട്ടില്‍ തന്നെയിരുന്നു . 

കള്ളന്മാര്‍ വന്നു, അണയാത്ത വിളക്കുകള്‍ കണ്ട് അവരകത്തേക്ക് കയറിയില്ല .

കുറച്ചു കാലത്തേക്ക് ഇതിങ്ങനെ തുടര്‍ന്നു, പിന്നീട് അവര്‍ , അയാള്‍ യാതൊന്നും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും, മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് അവരെ തടയുന്നത് യുക്തിയല്ലെന്നു അയാളോട് വിശദീകരിക്കാന്‍ നിര്‍ബന്ധിതരായി . എല്ലാ രാത്രിയിലും  അയാള്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്നു എന്നതിന്‍റെയര്‍ത്ഥം പിറ്റേ ദിവസം ഒരു കുടുംബത്തിനു കഴിക്കാന്‍ യാതൊന്നും കിട്ടുന്നില്ല  എന്നതാണ്.

ഇത്തരം തര്‍ക്കങ്ങളെയെല്ലാം എതിര്‍ക്കാന്‍ നീതിമാനായ ആ മനുഷ്യന്‍  നന്നെ പ്രയാസപ്പെട്ടു. അവരെല്ലാം ചെയ്യും പോലെ, അയാള്‍ വൈകുന്നേരം പുറത്ത് പോകാനും , പിറ്റേന്നു രാവിലെ  തിരിച്ചു വരാനും തുടങ്ങി,  പക്ഷെ , അയാളൊന്നും മോഷ്ടിച്ചില്ല . അയാള്‍ നേരുള്ളവനായിരുന്നു , അതിനടുത്ത്  നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അയാള്‍  പാലത്തിന്‍റെ അങ്ങേയ റ്റത്ത് പോയി , അടിയിലെ വെള്ളത്തിന്റെ ഒഴുക്ക് നോക്കിക്കൊണ്ടിരുന്നു.വീട്ടില്‍ തിരിച്ചെത്തിയ പ്പോള്‍ , താന്‍ കൊള്ളയടിക്കപ്പെട്ടതായി അയാള്‍ കണ്ടെത്തി.

ഒരാഴ്ച്ചയ്ക്കകം, തന്‍റെ കൈയ്യില്‍ ഒരു നയാപൈസ പോലുമില്ലെന്ന് സത്യസന്ധനായ ആ മനുഷ്യന്‍ മനസ്സിലാക്കി , അയാള്‍ക്ക് കഴിക്കാനൊന്നുമുണ്ടായിരുന്നില്ല ,അയാളുടെ വീടും കാലി യായിരുന്നു. ഇത് പക്ഷെ,കഷ്ടിച്ചൊരു  പ്രശ്നമായിരുന്നു, അതെന്തായാലും അവന്‍റെ തന്നത്താനെ യുള്ള പിഴവുമായിരുന്നു, അതല്ല,  പ്രശ്നമായിരുന്നത് അവന്‍റെ പെരുമാറ്റ രീതികള്‍ എല്ലാത്തി നെയും ഇളക്കി മറിക്കുന്നുണ്ടായിരുന്നു എന്നതാണ്. കാരണം,ആരില്‍ നിന്നും ഒന്നും മോഷ്ടിക്കാ തെ,   അയാള്‍ അയാള്‍ക്കുണ്ടായിരുന്നത് മുഴുവന്‍ മോഷ്ടിക്കാന്‍ മറ്റുള്ളവരെ അനുവദിച്ചു ; അത് കാരണം, പ്രഭാതത്തില്‍ വീട്ടിലേക്കു കയറിച്ചെന്ന  ഏതോ ഒരാള്‍ അവരുടേ  വീട് തൊട്ടിട്ടി ല്ലെന്ന്  കണ്ടെത്തി,  അത്,  അവന്‍  തീര്‍ച്ചയായും കൊള്ളയടിക്കേണ്ട വീടായിരുന്നു. സംഗതി യെന്തായാലും കുറച്ചു കഴിഞ്ഞപ്പോള്‍ , ആരെല്ലമായിരുന്നോ  കൊള്ളയടിക്കപ്പെടാതെ പോയത്, അവരെല്ലാം തന്നെ  മറ്റുള്ളവരെക്കാള്‍ സമ്പന്നരാണെന്ന് മനസ്സിലാക്കുകയും,  കൂടുതലായെന്തെ ങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹമില്ലാത്തവരായി  മാറുകയും ചെയ്തു . കാര്യങ്ങള്‍ കൂടുതല്‍ വഷളാ വാന്‍ നീതിമാന്റെ വീട്ടിലേക്കു മോഷ്ടിക്കാന്‍ ചെന്നവരാരാണോ, അവരവിടെ  എല്ലായിപ്പോഴും ശൂന്യമാണെന്ന് കാണുകയും  , അങ്ങനെ അവര്‍ പിന്നെയും പാവപ്പെട്ടവരായി പരിണമിക്കുകയും ചെയ്തു.

അതിനിടയ്ക്ക് , ആരൊക്കെയാണോ സമ്പന്നരായത് അവര്‍ക്കൊക്കെ , രാത്രിയില്‍ പാലത്തില്‍ പോയി അടിയിലൂടെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക് നോക്കിക്കൊണ്ടിരിക്കുക എന്നൊരു സമ്പ്രദായം ലഭിച്ചു . ഇത് കുഴച്ചില്‍ ഒന്ന് കൂടി കൂട്ടിയതെയുള്ളൂ , കാരണം , ഇതിനാല്‍ മറ്റുള്ള കുറെ പേര്‍ പണ ക്കാരാവുകയും മറ്റനേകം പേര്‍ വീണ്ടും പാവപ്പെട്ടവരാകുകയും ഉണ്ടായി.

ഇതിനിടെ, എല്ലാ രാത്രിയിലും പാലത്തിലേയ്ക്ക് പോയാല്‍ അവര്‍ പെട്ടെന്ന് തന്നെ വീണ്ടും  ദരിദ്രരായി മാറുമെന്നു സമ്പന്നര്‍ മനസ്സിലാക്കി . അവരിങ്ങനെ ചിന്തിച്ചു : 'ഞങ്ങള്‍ക്ക് വേണ്ടി  കൊള്ളയടിക്കാന്‍   പോകാന്‍ കുറച്ചു പാവപ്പെട്ടവരെ ശമ്പളത്തിനെടുക്കാം'. അവര്‍ കരാറുകളു ണ്ടാക്കി, മാസ വേതനവും,  ശതമാനവും നിശ്ചയിച്ചു, തീര്‍ച്ചയായും അവരിപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു , അവരപ്പോഴും പരസ്പരം വഞ്ചിക്കാന്‍ തന്നെയാണ് ശ്രമിച്ചുകൊണ്ടിരുന്നതും. പക്ഷെ,  സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായും, ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍  ദരിദ്രരായും കൊണ്ടാടാനിട യായി.

ചില പണക്കാര്‍, ഇനി  മോഷ്ടിക്കേണ്ടയാവശ്യമോ, എന്നെന്നേയ്ക്കുമായി  പണക്കാരാവാന്‍  അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ മോഷ്ടിക്കേണ്ട ആവശ്യമോ വേണ്ടാത്ത വിധം അത്ര കണ്ട് വലിയ പണക്കാരായി ത്തീരുകയുണ്ടായി.പക്ഷെ , അവര്‍ മോഷണം അവസാനിപ്പിക്കുകയാണെങ്കില്‍, അവരില്‍ നിന്നു  ദരിദ്രര്‍ കട്ടെടുക്കുമെന്നതിനാല്‍  അവര്‍ വീണ്ടും പാവപ്പെട്ടവരായി മാറും . അതിനാലവര്‍ പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്ക് ശമ്പളം കൊടുത്ത്  മറ്റുള്ള പാവപ്പെട്ടവരില്‍ നിന്ന് അവരുടെ  സ്വത്ത് വകകള്‍ സംരക്ഷിച്ചു , അതിന്റെ ഉദ്ദേശ്യം ഒരു പോലീസ് സേനയും ജയിലറകളും സജ്ജീകരിച്ചെടുക്കുക എന്നത് തന്നെയായിരുന്നു .

അങ്ങനെ, സത്യസന്ധനായ ആ മനുഷ്യന്‍ ആവിര്‍ഭവിച്ചു  കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന ങ്ങള്‍,പക്ഷെ ,സമ്പന്നരെ കുറിച്ചും ദരിദ്രരെ കുറിച്ചുമല്ലാതെ  കൊള്ളയടിക്കുന്നതിനെ പറ്റിയും കൊള്ളയടിക്കപ്പെടുന്നതിനെ പറ്റിയും ഒന്നും മിണ്ടാതായത് . പക്ഷെ, അവരെല്ലാം അപ്പോഴും കള്ളന്മാര്‍ തന്നെയായിരുന്നു .

ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന്‍ ഒരു ചെറിയ കാലത്തിനുള്ളില്‍ തന്നെ വിശപ്പിനാല്‍  മരിച്ചു .

    

8 അഭിപ്രായങ്ങൾ:

 1. കഥ ഇഷ്ടമായി......ഒർജിനൽ കഥയെ പദാനുപദ വിവർത്തനമാക്കിയതുകൊണ്ടാണോ എന്നറിയില്ല, കഥ വായനയിലെ ഒഴുക്ക് നഷ്ടമായത് പോലെ തോന്നി.... കുറച്ചുകൂടെ സ്വതന്ത്രവിവർത്തനം ആകാമായിരുന്നൂ...... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. നന്ദി, നിര്‍ദ്ദേശത്തിനു........ആദ്യമായാണ് പരിഭാഷ.ഇനി ശ്രദ്ധിക്കാം.

  മറുപടിഇല്ലാതാക്കൂ
 3. കറുത്ത ചെമ്മരിയാട് , ഒരു ഇറ്റാലിയന്‍ കഥാ വിവര്‍ത്തനമാണെങ്കിലും വര്‍ത്തമാന കാല സംഭവങ്ങളോട് അത് ഒരു പാട് സംവദിക്കുന്നുണ്ട് . ഒരേ താളത്തില്‍ അല്ലലില്ലാതെ ജീവിച്ചുവരുന്ന ഒരു സമൂഹത്തെ കൌശലം കൊണ്ടും " മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്ന് പറയുന്നത് പോലെ തന്ത്രപരമായി തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളോ , കോര്‍പറേറ്റ്കളെയൊക്കെ യാവാം പ്രതിനിധീകരിക്കുന്നത് . --- നല്ല കഥ , നല്ല വിവര്‍ത്തനം.

  മറുപടിഇല്ലാതാക്കൂ
 4. രണ്ടു തവണ വായിക്കേണ്ടി വന്നു എന്താണ് പറഞ്ഞു വരുന്നതെന്നറിയാന്‍, മനസ്സിലായപ്പോള്‍ നല്ല കഥ എന്നു തന്നെ പറയുന്നു...ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി കഥാ രീതി

  മറുപടിഇല്ലാതാക്കൂ
 5. എന്നാലും സത്യസന്ധനായിരിയ്ക്ക തന്നെ നല്ലത്!

  മറുപടിഇല്ലാതാക്കൂ
 6. ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന്‍ ഒരു ചെറിയ കാലത്തിനുള്ളില്‍ തന്നെ വിശപ്പിനാല്‍ മരിച്ചു .
  ങ്ങേ ഞാന്‍ മരിച്ചില്ലല്ലോ

  മറുപടിഇല്ലാതാക്കൂ