2014, ഒക്‌ടോബർ 11, ശനിയാഴ്‌ച

നമ്മള്‍ ഈ മനുഷ്യനെ കുറിച്ച് അറിയാനിത്തിരി വൈകിയോ ?

   കൈലാഷ് സത്യാര്‍ത്ഥി.
   ആയിരത്തി തൊള്ളായിരത്തി അന്‍പത്തിനാലില്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനനം.
   ഇലക്ട്രിക് എഞ്ചിനീയര്‍ ബിരുദം നേടിയതിനു ശേഷം  കോളേജ് അധ്യാപകനായി ജോലിയില്‍
പ്രവേശിച്ചു .
  കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ,ചൂഷണങ്ങളും , വിവേചനങ്ങളുമെല്ലാം പണ്ടേ മനസ്സിനെ അലട്ടിയിരുന്നതിനാല്‍ ജോലി ഉപേക്ഷിച്ച് കുട്ടികളെയും അവരുടെ കുട്ടിത്തത്തെയും പരിരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
 "ബച്ച്പ്പന്‍ ബച്ചാവോ ആന്ദോളന്‍ " എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു.
  ആയിരക്കണക്കിന് കുഞ്ഞുങ്ങളെ , അവരെ അടിമുടി ചൂഷണം ചെയ്യുന്ന തൊഴിലിടങ്ങളില്‍ നിന്ന് മോചിപ്പിച്ച്‌, അവര്‍ക്ക് വിദ്യയഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍  ഒരുക്കി.
ദാരിദ്ര്യം കൊണ്ട് മാത്രം അടിമപ്പണി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് സത്യാര്‍ത്ഥി പറയുന്നു.വീണ്ടെടുത്ത്, തിരിച്ചു കൊടുക്കുന്ന ഈ കുട്ടികളുടെ ആ കുട്ടിക്കാലവും,  അരക്ഷിതാരായ ഈ  കുട്ടികളും തന്നെയാണ് തന്‍റെ വഴിയാത്രയിലെ എക്കാലത്തെയും ഹീറോകള്‍ എന്നും അദ്ദേഹം പറയുന്നു.
 നമ്മള്‍ക്ക് അറിയേണ്ടത് തേടി നമ്മള്‍ തന്നെ നടക്കണം, അലയണം.
 നമ്മള്‍ കാണേണ്ടത്  നമ്മള്‍ തന്നെ തേടി കണ്ടെത്തണം .
 അല്ലാതെയാരും ഇവരെ പറ്റിയൊന്നും നമ്മോടു പറയില്ല. നോബേല്‍ സമ്മാനം വാങ്ങി ഞങ്ങള്‍ക്കിടയില്‍ ഇടം പിടിച്ച സത്യാര്‍ത്ഥി .......................
അറിയാന്‍ വൈകി,എങ്കിലും അഭിവാദ്യങ്ങള്‍ .

3 അഭിപ്രായങ്ങൾ:

  1. നമ്മള്‍ക്ക് അറിയേണ്ടത് തേടി നമ്മള്‍ തന്നെ നടക്കണം, അലയണം>>>>>> വളരെ ശരിയാണ്. മൂന്നാംകിട രാഷ്ട്രീയക്കാര്‍ വായില്‍ കൂടി വിസര്‍ജിക്കുന്ന ചവറുകളും നടിമാരുടെ പേറും പെറപ്പും അധികാര ഇടനാഴികളിലെ നക്ഷത്രവേശ്യകളുടെ സാരികളുടെ ഡിസൈനും നാറിയ സീരിയല്‍ കഥകളുമാണ് മാദ്ധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. Kailash says "If not now, then when? If not you, then who? If we are able to answer these fundamental questions, then perhaps we can wipe away the blot of human slavery."
    അറിയേണ്ടത് ഒന്നും നമ്മള്‍ അറിയാറില്ലല്ലോ, അല്ലെങ്കില്‍ ഇത് പോലെയുള്ളവരെ പരിചയപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് നേരോല്യാ, നമുക്ക് കേള്‍ക്കാന്‍ താല്‍പര്യവുമില്ല എന്നായിരിക്കുന്നു ഇന്നത്തെ സ്ഥിതി...

    മറുപടിഇല്ലാതാക്കൂ